തിരുവനന്തപുരം: കിഴക്കേകോട്ടയിൽ ഫുട്ട് ഓവർ ബ്രിഡ്‌ജിന്റെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടത്താനുളള തയ്യാറെടുപ്പിലാണ് നഗരസഭ. മഹാത്മഗാന്ധി, ജവഹർലാൽ നെഹ്‌റു,അംബേദ്‌കർ,ഇ.എം.എസ്,എ.പി.ജെ അബ്‌ദുൾകലാം എന്നിവരുടെ ചിത്രങ്ങൾ ഫുട്ട് ഓവർ ബ്രിഡിജിലുണ്ട്. ‘അഭിമാനം അനന്തപുരി’ എന്ന പേരിൽ തലസ്ഥാനം ലോകത്തിന് സംഭാവന ചെയ്‌ത നവോത്ഥാന-കല-സാംസ്‌കാരിക നായകരുടെ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.ശ്രീനാരായണ ഗുരുദേവൻ,ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി,രാജാരവിവർമ്മ,കുമാരനാശാൻ,മാർത്താണ്ഡവർമ്മ,സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള,പ്രേംനസീർ,സത്യൻ,മോഹൻലാൽ,ജഗതി ശ്രീകുമാർ, കെ.എസ്. ചിത്ര,സഞ്‌ജു സാംസൺ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ‘അഭിമാനം അനന്തപുരിയിൽ’ ഉൾപ്പെടുത്തിയിരിക്കുന്നത്.സെക്രട്ടേറിയറ്റ് സമരവും ജലപീരങ്കിയുമടക്കം 32 ചിത്രങ്ങൾ ചേർന്ന സെൽഫി പോയിന്റും ഫുട്ട് ഓവർ ബ്രിഡ്‌ജിലെ പ്രധാന ആകർഷണമാണ്.കാസർകോട് മുതൽ തിരുവനന്തപുരം വരെയുളള കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രങ്ങളും ഫുട്ട് ഓവർ ഇവിടെയുണ്ട്
