പട്ടിണിയില്ലാത്ത സമൂഹം സാധ്യമാകുന്നു : മന്ത്രി ജി. ആർ അനിൽ

IMG_20250530_215331_(1200_x_628_pixel)

തിരുവനന്തപുരം:പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സാധ്യമാവുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ.

കരകുളം ഗ്രാമപഞ്ചായത്ത് അയണിക്കാട് വാർഡിലെ നവീകരിച്ച പൊതുകിണർ ഉദ്ഘാടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിദരിദ്രരായ 17 കുടുംബങ്ങളാണ് കരകുളം പഞ്ചായത്തിൽ ഉള്ളത്. ഈ കുടുംബങ്ങളെയെല്ലാം ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ പഞ്ചായത്ത്‌ നടപ്പാക്കിയ പ്രവർത്തനങ്ങൾ തികച്ചും പ്രശംസനീയമാണ്. വഴി, വെള്ളം, വെളിച്ചം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം ഉറപ്പാക്കുന്ന പഞ്ചായത്താണ് കരകുളം.

സമ്പൂർണമായും കരകുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഈ കാലയളവിൽ കഴിഞ്ഞു എന്നതിൽ ഭരണസമിതിക്ക് അഭിമാനിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘അരങ്ങ് 2025 ‘ താലൂക്ക് തല ജേതാക്കളായ സി ഡി എസിനെയും കേരളോത്സവം ജേതാക്കളെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.

കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ ജി. പി, വാർഡ് മെമ്പർ സുരേഷ് കുമാർ എസ് , സിഡിഎസ് ചെയർപേഴ്സൺ സുകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!