തിരുവനന്തപുരം: വൈ.ഡബ്ല്യു.സി.എ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് അഞ്ച് പേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് ഇന്നലെ രാത്രി എട്ടോടെ അധികൃതർ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ഭൂരിഭാഗം പേർക്കും അസ്വസ്ഥതകളുണ്ടാകാറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു.
