തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ ഇന്ന് 66 ചിത്രങ്ങൾ പ്രദർശിപ്പിക്കും.മത്സര ചിത്രങ്ങളായ ‘കെർ’,‘എ പ്ലേസ് ഓഫ് അവർ ഓൺ’ എന്നിവയുടെ ആദ്യ പ്രദർശനവും ‘ക്ലോണ്ടൈക്’ ,‘ഹൂപ്പോ’ എന്നിവയുടെ അവസാന പ്രദർശനവും ഇന്നാണ്. 11 മത്സര ചിത്രങ്ങളാണ് ഇന്നു പ്രദർശിപ്പിക്കുക.സൗത്ത് ആഫ്രിക്കൻ ചിത്രം ‘സ്റ്റാൻഡ് ഔട്ട്’, ഫ്രഞ്ച് ചിത്രം ‘ട്രോപിക്’, സൈക്കളോജിക്കൽ ത്രില്ലർ ‘ബറീഡ്’ , മിയ ഹാൻസെൻ ലൗ ചിത്രം ‘വൺ ഫൈൻ മോണിങ്’ തുടങ്ങി 20 സിനിമകളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ബേലാ താറിന്റെ ‘വെർക്മെയ്സ്റ്റർ ഹാർമണീസ്’, ജോണി ബെസ്റ്റ് തത്സമയ സംഗീതം ഒരുക്കുന്ന ‘ഫാന്റം കാര്യേജ് ’, സെർബിയൻ ചിത്രം ‘ഫാദർ’ എന്നിവയുടെ പ്രദർശനവും ഇന്നാണ്.
