തിരുവനന്തപുരം :സംസ്ഥാനത്തെ ഏറ്റവും മികച്ച ഐ.ടി.ഐയായി തെരഞ്ഞെടുക്കപ്പെട്ട കഴക്കൂട്ടം ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐക്ക് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിലും മികച്ച നേട്ടം. സംസ്ഥാന തലത്തില്‍ വിവിധ ട്രേഡുകളിലായി ആറ് പേര്‍ ഒന്നാം റാങ്ക് നേടി.ബിസ്മി.എസ് (സ്റ്റെനോഗ്രാഫര്‍ & സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഹിന്ദി), അഞ്ജന ബി.സി ( ഡ്രസ്സ് മേക്കിംഗ്), ഫെമിന.എസ് (ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്), അല്‍ഫോണ്‍സ അനില്‍ (കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി & ഡിസൈനിംഗ്), അപര്‍ണ ജി.എസ് ( ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ്),സിമി ഗായത്രി ( ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍) എന്നിവരാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
ഓരോ വര്‍ഷവും 600ഓളം വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നല്‍കി നൈപുണ്യ വികസനത്തിലൂടെ സ്ത്രീശാക്തീകരണവും രാജ്യപുരോഗതിയും ലക്ഷ്യമാക്കി ഐ.ടി.ഐകള്‍ ശാസ്ത്രീയ പരിശീലനം നല്‍കിവരുന്നു. കേരളത്തിലെ ആദ്യത്തെ വനിത ഐ.ടി.ഐ ആണിത്.