വിഴിഞ്ഞം: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിനു കീഴിലെ വിഴിഞ്ഞം മറൈൻ അക്വേറിയത്തിൽ തലകീഴായി കിടക്കുന്ന അപൂർവ ഇനം ജെല്ലി മത്സ്യമെത്തി. സ്വർണ വർണ സമാനമായ ഈ മത്സ്യം സമുദ്രാടിത്തട്ടിൽ വിശ്രമിക്കുമ്പോൾ മാത്രമാണ് തലകീഴായി കിടക്കുക. നീന്തി സഞ്ചരിക്കുമ്പോൾ നിവരും. ഇവയെ തൊട്ടാൽ ശരീരം ചൊറിയും. സാധാരണ ജെല്ലി മത്സ്യത്തിന്റേതു പോലെ പുറത്തു കുട സമാനമായ രൂപവും അടിഭാഗത്ത് കാലുകളുമാണ്.‘കാസോപിയ’ എന്ന ശാസ്ത്രീയ നാമമുള്ള ഇവയ്ക്ക് ഏതാണ്ട് 15 സെ.മീ വ്യാസവും 20 സെ.മീ. നീളവുമുണ്ട്. ഇത്തരം പത്തോളം എണ്ണമാണ് അക്വേറിയം സന്ദർശിക്കാനെത്തുന്ന കാണികളെ കാത്തിരിക്കുന്നത്
