തിരുവനന്തപുരം: വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായുള്ള സ്വിമ്മിങ് പൂള്‍ നവീകരണത്തിനു ശേഷം തുറന്നു. നീന്തല്‍ പരിശീലനവും വ്യായാമത്തിനുമുള്ള സൗകര്യം പുനരാരംഭിച്ചു. രാവിലെ ആറു മുതല്‍ 9.15വരെയും വൈകിട്ട് 3.45 മുതല്‍ 7.15വരെയുമാണ് പ്രവര്‍ത്തന സമയം. വൈകിട്ട് 6.15 മുതല്‍ 7.15വരെയുള്ള സമയമൊഴിച്ചു മുഴുവന്‍ സമയങ്ങളിലും പരിശീലനത്തിനു സൗകര്യമുണ്ടായിരിക്കും.ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15 മുതല്‍ 9.15വരെ സ്ത്രീകള്‍ക്കു മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്. ദേശീയ തലത്തില്‍ മെഡല്‍ നേടിയ അംഗീകൃത പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം. പുരുഷ വനിതാ പരിശീലകരുടേയും ലൈഫ് ഗാര്‍ഡുകളുടെയും സേവനവും ലഭ്യമാണ്.
