ആറ്റിങ്ങൽ: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ വാർത്ത കേട്ട് ഞെട്ടി നാട്ടുകാർ .ചാത്തൻപറ ജംഗ്ഷഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമയ (13), മണിക്കുട്ടന്റെ അമ്മയുടെ സഹോദരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വലിയ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമായിരുന്നില്ല മരിച്ച ചാത്തൻപാറ സ്വദേശി മണിക്കുട്ടന്റേതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. എന്നാൽ, ഇദ്ദേഹത്തിന്റെ തട്ടുകടയ്ക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴ ചുമത്തുകയും ഇതേ തുടർന്ന് കട രണ്ട് ദിവസം അടച്ചിടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.