കള്ളിക്കാട്ട്:കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥികളിൽ കാർഷിക
അവബോധം വളർത്തുവാൻ വേണ്ടി കാർഷിക ക്വിസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
വ്ലാവെട്ടി വാർഡ് മെമ്പർ ശ്രീമതി.കല ചടങ്ങിന് അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ കിരൺ പദ്ധതി വിശദീകരണം നൽകി സംസാരിച്ചു.
കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു, ശ്രീദേവി, സാബു. എസ് എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.
ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധമായി നടത്തിയ കാർഷിക പ്രശ്നോത്തരിയിൽ വിവിധ വിഭാഗങ്ങളിലായി 150 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു.