കഴക്കൂട്ടത്ത് ഗൃഹനാഥനെ ചവിട്ടി കൊലപ്പെടുത്തിയത് ഒരു കൈ മാത്രമുള്ള ആക്രിക്കച്ചവടക്കാരൻ; പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചു

IMG_20220711_092627

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥനെ ചവിട്ടി കൊലപ്പെടുത്തിയ പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചു. പ്രതി കൊല്ലം സ്വദേശിയായ ആക്രിക്കച്ചവടക്കാരനാണെന്നാണ് വിവരം. ഒരു കൈ മാത്രമുള്ള വ്യക്തിയാണ് പ്രതി കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ (65) ആണ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഭുവനചന്ദ്രൻ ജോലി ചെയ്യുന്ന വീടിന് സമീപമുള്ള കടയിൽ മറ്റൊരാളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രിക്കച്ചവടക്കാരനുമായി തർ‌ക്കമുണ്ടായത്.

ഭുവനചന്ദ്രൻ നിൽക്കുന്നതിന് സമീപത്തായി തുപ്പിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് തർ‌ക്കമുണ്ടായത്.തര്‍ക്കത്തിനിടെ ആക്രിക്കാരൻ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായി ചവിട്ടേറ്റ ഭുവനചന്ദ്രൻ നിലത്തുവീണു. തുടർന്ന് ചുറ്റുംകൂടിയ ആളുകൾ കഴക്കൂട്ടത്തെ ജനറൽ ആശുപത്രിയിലും പിന്നീട് തിരുവന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിച്ചിരുന്നു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!