കഴക്കൂട്ടം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കർ കഴക്കൂട്ടത്തെത്തി. ഇന്നലെ ഉച്ചയ്‌ക്ക് 12.45നെത്തിയ കേന്ദ്രമന്ത്രി ഓവർബ്രിഡ്‌ജ് പൂർണമായും നടന്നുകണ്ടു.
മൂന്ന് മാസത്തിനുള്ളിൽ ഹൈവെ പൊതുജനങ്ങൾക്കായി തുറന്നുനൽകാനാകുമെന്ന് അധികൃതർ മന്ത്രിക്ക് ഉറപ്പുനൽകി. നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് വൈസ് ചെയർമാൻ കേണൽ എം.ആർ. രവീന്ദ്രൻ നായർ, ദേശീയപാതാ സതേൺ റീജിയണൽ ഓഫീസർ ബി.എൽ. മീണ, പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, കൗൺസിലർ ചെമ്പഴന്തി ഉദയൻ, അഡ്വ.എസ്. സുരേഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
