തിരുവനന്തപുരം :കഴക്കൂട്ടം വനിതാ ഗവണ്‍മെന്റ് ഐ.ടി.ഐയിലെ 2022 വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), സര്‍വേയര്‍, ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് തുടങ്ങിയ 14 ട്രേഡുകളിലേക്കാണ് അഡ്മിഷന്‍. അപേക്ഷ ഫീസ് 100 രൂപ. ജൂലൈ 30 വൈകുന്നേരം അഞ്ചുമണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2418317.
