കഴക്കൂട്ടം : കനത്ത മഴയിൽ സ്വകാര്യ ഫ്ളാറ്റിന്റെ നിർമാണത്തിനിടെ അതിഥിത്തൊഴിലാളി ഷോക്കേറ്റ് മരിച്ചു.
ആന്ധ്ര സ്വദേശി നർതു (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം.
ബൈപ്പാസിലെ ജിഞ്ചർ ഹോട്ടലിന് എതിർവശം ഫ്ളാറ്റിൽ നിർമാണത്തിനായുള്ള മണ്ണ് പരിശോധനയ്ക്കിടെയായിരുന്നു ഷോക്കേറ്റത്.
കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. കഴക്കൂട്ടം പോലീസ് കേസെടുത്തു.