കരുതലിൻ്റെ കൈതാങ്ങ്; നെയ്യാറ്റിന്‍കര എസ്.ഐ ആര്‍.സജീവിന് അഭിനന്ദനപ്രവാഹം

IMG_20220716_183603_(1200_x_628_pixel)

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ സ്കൂട്ടര്‍ യാത്രികയായ യുവതിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങിയ  സംഭവത്തിൽ യുവതിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച നെയ്യാറ്റിന്‍കര എസ്.ഐ. ആര്‍.സജീവിന് അഭിനന്ദനപ്രവാഹം. പരുക്കേറ്റ അജിതയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് ആശുപത്രിയില്‍ ഒപ്പംനില്‍ക്കുന്ന എസ്ഐയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംക്‌ഷനിലാണ് അപകടം നടന്നത്. ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി അജിത ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നു. ഉരുണ്ടു മാറാൻ ശ്രമിച്ചെങ്കിലും പിൻ ചക്രങ്ങൾ കാലിൽ കയറിയിറങ്ങി. വലതു കാലിലെ എല്ലുകൾ നുറുങ്ങിപ്പോയി. ഇടതു കാലിനും പൊട്ടലുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് നിരീക്ഷണത്തിലാണ് അജിത.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!