തിരുവനന്തപുരം: വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ്. പി സസ്പെൻഡ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ തിരിച്ചെടുത്ത് ഐ. ജി. ടെലികമ്യൂണിക്കേഷൻസ് എസ്. പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. എസ്. പി നവനീത് ശർമയുടെ ഗണ്‍മാനെയായിരുന്നു അദ്ദേഹം സസ്പെൻഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടിൽ കയറിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. എന്നാല്‍, വീട്ടിലെ നായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെ ഐ.ജി ഇടപെട്ടു.
ഇന്നലെ രാവിലെ സസ്പെൻഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകൾക്കുളിൽ ഐ.ജി തിരിച്ചെടുക്കുകയായിരുന്നു. പൊലീസുകാരനെ എസ്.പിയുടെ ഗൺമാൻ സ്ഥാനത്ത് നിന്നും തിരികെ വിളിക്കുകയും ചെയ്തു
