തിരുവനന്തപുരം : കേരളത്തിലെ കോളേജുകളിൽ ഒന്നാമത് എന്ന സ്ഥാനം നിലനിർത്തി യൂണിവേഴ്‌സിറ്റി കോളേജ്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രേം വർക്കിന്റെ(എൻ.ഐ.ആർ.എഫ്.) ദേശീയ റാങ്കിങ്ങിലാണ് യൂണിവേഴ്‌സിറ്റി കോളേജ് രാജ്യത്ത് 24-ാമതും സംസ്ഥാനത്ത് ഒന്നാമതും എത്തിയത്.
തുടർച്ചയായി അഞ്ചാം വർഷമാണ് യൂണിവേഴ്‌സിറ്റി കോളേജ് സംസ്ഥാനതലത്തിൽ ഒന്നാമതെത്തുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് 25-ാം സ്ഥാനമായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിന്. ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. എൻ.ഐ.ആർ.എഫിന്റെ 61.91 പോയിന്റാണ് യൂണിവേഴ്‌സിറ്റി കോളേജിനുള്ളത്. രജ്യത്ത് ഒന്നാമതുള്ള ഡൽഹിയിലെ മിരാൻഡ കോളേജിന് 78 പോയിന്റാണുള്ളത്.