തിരുവനന്തപുരം:മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീർ കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്നുവർഷം. 2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെ 1.45 നാണ് തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപം വച്ച് സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് കെ എം ബഷീർ വോക്സ് വാഗൺ വെന്റോ വാഹനമിടിച്ച് കൊല്ലപ്പെട്ടത്.
മദ്യലഹരിയിൽ അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിൽ സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ കെ എം ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫീസിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.
മൂന്നുവർഷം പിന്നിട്ടിട്ടും നീതി തേടിയുള്ള പോരാട്ടത്തിലാണ് കുടുംബം. കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറാക്കിയ നടപടി ജനരോഷത്തെ തുടർന്ന് സർക്കാർ പിൻവലിച്ചത് കഴിഞ്ഞ ദിവസമാണ്.