തിരുവനന്തപുരം: കൊച്ചുവേളിയില്‍ തിമിംഗില സ്രാവ് വലയില്‍ കുരുങ്ങി കരയ്ക്കടിഞ്ഞു.
രാവിലെ എട്ടുമണിയോടെ കൊച്ചുവേളി സ്വദേശി ബൈജുവിന്റെ വലയിലാണ് തിമിംഗല സ്രാവ് കുടുങ്ങിയത്. രണ്ട് സ്രാവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തി പോയി.
വല വലിച്ചു കയറ്റുമ്പോഴാണ് വലയ്ക്കുള്ളിലെ സ്രാവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.ഏകദേശം രണ്ടായിരം കിലോയോളം വരുമെന്നാണ് കരുതുന്നത്.