കർക്കിടവാവ് ബലിദർപ്പണം; തിരുവനന്തപുരം – തിരുനെല്ലി ക്ഷേത്രം സർവ്വീസുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ്

ksrtc

 

തിരുവനന്തപുരം; ‘ദക്ഷിണ കാശി’ എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബലി ദർപ്പണത്തിനായി പോകുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ തിരുവനന്തപുരം – തിരുനെല്ലി ക്ഷേത്രം പ്രത്യേക സർവ്വീസ് നടത്തുന്നു. തിരുനെല്ലി ക്ഷേത്രത്തിലെ ബലിദർപ്പണം പിതൃക്കളുടെ മോക്ഷ പ്രാപ്തിക്ക് ഉന്നതമാണെന്നാണ് കരുതപ്പെടുന്നത്.

 

ജൂലൈ 27 രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് തിരുനെല്ലി ക്ഷേത്രത്തിലെത്തി ബലിദർപ്പണം പൂർത്തിയാക്കി ജൂലൈ 28 രാത്രിയോടെ മടങ്ങി എത്തുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം. തിരുവനന്തപുരം, കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ 91886 19368, 94474 79789 എന്നീ നമ്പരുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!