നെടുമങ്ങാട് :നെടുമങ്ങാട് കെഎസ്ആർടിസി ബസുകൾ കൂടിയിടിച്ച് 15 പേർക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്ക് പോയ കെഎസ്ആർടിസി ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
രാവിലെ പത്ത് മണിയോടെ നെടുമങ്ങാട് വാളിക്കോടാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റ് 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.