വായ്പതിരിച്ചടവ് മുടങ്ങി; വീടിന്റെ ചുവരിൽ സ്‌പ്രേ പെയിന്റ് കൊണ്ട് ജപ്തി നോട്ടീസ്

IMG_20220714_092006

പോത്തൻകോട് :അണ്ടൂർക്കോണത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പ്രാകൃത നടപടി . അണ്ടൂർക്കോണം ‘തളിക‍’ യിൽ ഹജിത്കുമാർ -വീണ ദമ്പതികളുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻവശത്തെ ഭിത്തിയിലാണ് ‍‍ നോട്ടീസ് പതിക്കുകയും പിന്നാലെ കറുത്ത സ്പ്രേ പെയിന്റു കൊണ്ട് വലിയ അക്ഷരത്തിൽ ഉടമസ്ഥാവകാശം എഴുതുകയും ചെയ്തത്. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആന്റ് ഫിനാൻസ് കമ്പനിയിൽ നിന്നും എത്തിയവരാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തിയത്

അണ്ടൂർക്കോണം സ്വദേശികളായ ഹാജിത്-വീണ ദമ്പതികളാണ് ചോള ബാങ്കിൽനിന്ന്‌ 27 ലക്ഷം രൂപ വായ്പ എടുത്തത്.2020 ജൂലായിലാണ് വായ്പ എടുത്തത്. 20 വർഷത്തേക്കാണ് തിരിച്ചടവ്. മാസം 33670 രൂപ നൽകണം. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് ഏപ്രിൽ മാസങ്ങളിൽ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്കിൽനിന്നു ജീവനക്കാർ എത്തി വീട്ടിൽ നോട്ടീസ് പതിച്ചിരുന്നു. തുടർന്ന് ബാങ്ക് ജീവനക്കാർ സ്പ്രേ പെയിന്റ് കൊണ്ടു വീട്ടിലെ ചുവരിൽ വീടും വസ്തുവും ബാങ്കിന്റെ കൈവശമാണെന്ന് എഴുതിവെച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!