തിരുവനന്തപുരം: നഗരമധ്യത്തില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരാളെ കാണാതായി.
കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരനായ മാരായമുട്ടം സ്വദേശി ജോയിയെ ആണ് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ശനിയാഴ്ച രാവിലെ തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
ജോയിയെ കണ്ടെത്താനായി അഗ്നിരക്ഷാ സേനാംഗങ്ങളും മുങ്ങല്‍വിദഗ്ധരും ഉള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, തോട്ടില്‍ വന്‍തോതില്‍ മാലിന്യമുള്ളത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്