തിരുവനന്തപുരം: നഗരസഭയിലെ കെട്ടിടനമ്പർ തട്ടിപ്പിൽ ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.തട്ടിപ്പ് നടത്തിയവരെ ഉടൻ പിടികൂടുമെന്ന് മേയർ ആര്യ രാജേന്ദ്രന്‍ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒമ്പത് ദിവസം പിന്നിട്ടു. എന്നാൽ തട്ടിപ്പ് നടത്തിയവരോ അതിന് പിന്നിൽ പ്രവർത്തിച്ചവരോ ആരും തന്നെ പുറത്തുവന്നില്ല.
സി.സി.ടി.വി ദൃശ്യങ്ങളിൽ ഉൾപ്പെടെ തിരിമറി നടത്തിയതായി പ്രതിപക്ഷം ആരോപിക്കുന്നു. സമാനക്രമക്കേട് നടന്ന കോഴിക്കോട് കോർപ്പറേഷനിൽ തിരിമറി കണ്ടെത്തി മൂന്ന് ദിവസത്തിനകം കെട്ടിട ഉടമയും ഇടനിലക്കാരനും ഉന്നത ഉദ്യോഗസ്ഥരുമടക്കം ഒരു സംഘം തന്നെ പിടിയിലായിരുന്നു.