മലയിൻകീഴ്:എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി.മലയിൻകീഴ് മേപ്പുക്കട ശ്രീ നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന മണിക്കുട്ടനെന്ന (34) കിരണിനെയാണ് വീട്ടിൽ നിന്ന് പിടികൂടിയത്.
30.702 ഗ്രാം എം.ഡി.എം.എയ്ക്ക് പുറമെ രണ്ട് മൊബൈൽ ഫോണും അയ്യായിരം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 80,000 രൂപയ്ക്ക് ഇയാൾ ബാംഗളൂരിൽ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചത്.
വീട്ടിൽ കിടപ്പ് മുറിയിലെ മെത്തയുടെ അടിയിലാണ് ഒളിപ്പിച്ചിരുന്നത്. 60 ഓളം ചെറു പോളിത്തീൻ കവറുകളും കണ്ടെത്തി.ഇതിൽ 5 ഗ്രാം നിറച്ച് 1500 രൂപയ്ക്കാണ് ആവശ്യക്കാർക്ക് എത്തിക്കുന്നത്