തിരുവനന്തപുരം: ഈഞ്ചക്കല്‍ ബൈപ്പാസ് റോഡില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ടുവന്ന 18.627 ഗ്രാം എംഡിഎംഎ പിടികൂടിയതായി എക്‌സൈസ്.
ഓച്ചിറ സ്വദേശിയായ ഷാജഹാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘത്തെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വളരെ സാഹസികമായിട്ടാണ് പിടികൂടിയത്.
മംഗളൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരം ജില്ലയില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന ഇയാള്‍ ഏറെനാളുകളായി നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും എക്‌സൈസ് അറിയിച്ചു.