തിരുവനന്തപുരം : പോക്‌സോ കേസിലെ പ്രതി 32 ഗ്രാം എംഡിഎംഎയുമായി പിടിയിൽ.
െബംഗളൂരുവിൽനിന്ന് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുമായാണ് മുട്ടത്തറ പൊന്നറ നഗർ സ്വദേശി ഗോപകുമാറി(24)നെ ഫോർട്ട് പോലീസും ഡാൻസാഫ് സംഘവും ചേർന്നു പിടികൂടിയത്.
ഇയാൾക്ക് മയക്കുമരുന്ന് ചില്ലറ വിൽപ്പനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. 2022-ൽ ഫോർട്ട് പോലീസ് രജിസ്റ്റർചെയ്ത പോക്‌സോ കേസിലും പ്രതിയാണ്.