കല്ലമ്പലം : ഒന്നേകാല് കിലോ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.
വിദേശത്തുനിന്നു ബാഗേജിൽ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് സഞ്ജു, നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരിൽനിന്നു പിടികൂടിയത്.
ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജിലാണ് ഒന്നേകാല് കിലോ എംഡിഎംഎ കണ്ടെത്തിയത്.
ഇവർ സഞ്ചരിച്ച കാർ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിർത്താതെ പോയി. ഇവരെ പിന്തുടര്ന്ന് കാർ നിര്ത്തി പരിശോധിച്ചപ്പോഴാണ് ബാഗേജില് നിന്ന് എംഡിഎ കണ്ടെത്തിയത്.