തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് വെള്ളറട കാരക്കോണം സ്വദേശി സുരേഷ് കുമാർ (62 ) മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടത്തെ തുടർന്നുള്ള പ്രാഥമിക റിപ്പോർട്ട്. ആന്തരിക അവയവങ്ങൾ ഫൊറൻസിക്, കെമിക്കൽ പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. ശസ്ത്രക്രിയ പിഴവ് ഉൾപ്പെടെ മരണത്തിന് മറ്റെന്തെങ്കിലും കാരണമായിട്ടുണ്ടോയെന്ന് ഈ പരിശോധനകളുടെ ഫലം വന്ന ശേഷമേ വ്യക്തമാവുകയുള്ളൂ. അന്വേഷണ മേൽനോട്ടം വഹിക്കുന്ന കഴക്കൂട്ടം അസി.കമ്മിഷണർക്കാണു റിപ്പോർട്ട് നൽകിയത്.റിപ്പോർട്ട് കിട്ടിയെന്നും എന്നാൽ അതിൽ മരണകാരണം വ്യക്തമാക്കിയിട്ടില്ലെന്നും അസി. കമ്മിഷണർ സി.എസ്.ഹരി പറഞ്ഞു
