തിരുവനന്തപുരം. കേരളാ ആരോഗ്യ സർവ്വകലാശാല നടത്തിയ എം ഡി പീഡിയാട്രിക്സ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് തിരുമല മിന്നാരത്തിൽ ഡോ എ എസ് മിന്നുവാണ് നേടിയത്. എസ് ബി ഐ ഉദ്യോഗസ്ഥനായ അനിൽ കുമാറിന്റെയും വിളവൻകോട് ഗവ ഹൈസ്കൂൾ അധ്യാപിക ശൈലജ കുമാരിയുടെയും മകളാണ്. സെൻട്രൽ വാട്ടർ കമ്മീഷൻ (ന്യൂഡൽഹി) ഡെപ്യൂട്ടി ഡയറക്ടർ എം എസ് ആദർശാണ് ഭർത്താവ്. കോഴിക്കോട് സ്വദേശി ഡോ എ പി അതുൽ ഗോവിന്ദിനാണ് രണ്ടാം റാങ്ക്. കോഴിക്കോട് പെരുമണ്ണ ഇടാക്രമഞ്ചേരിത്താഴം പൊറ്റയിൽ ഗോവിന്ദൻകുട്ടി നായരുടെയും സതീദേവിയുടെയും മകനാണ്.