പൂജയും വഴിപാടും ബുക്ക് ചെയ്യാം; പദ്മനാഭസ്വാമി ക്ഷേത്രത്തിന് മൊബൈൽ ആപ്പ്

temple.1599597750

തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൊബൈൽ ആപ്പ് പുറത്തിറക്കി.ശ്രീപദ്മനാഭ സ്വാമി ടെമ്പിൾ എന്നു പേര് നൽകിയിരിക്കുന്ന ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിലും ഐ.ഒ.എസ് വെർഷൻ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.ഇനിമുതൽ വെബ്സൈറ്റിന് പുറമെ ആപ്പ് വഴിയും പൂജകളും വഴിപാടും ബുക്ക് ചെയ്യാം. ക്ഷേത്രത്തിന്റെ സമ്പൂർണ വിവരങ്ങൾ അടങ്ങിയതാണ് ആപ്പ്.സിറ്റി യൂണിയൻ ബാങ്കുമായി ചേർന്നാണ് ആപ്പ് തയ്യാറാക്കിയത്.ആപ്പിന്റെയും സിറ്റി യൂണിയൻ ബാങ്കിന്റെ തിരുവനന്തപുരം ശാഖ പ്രവർത്തിക്കുന്ന പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം ക്ഷേത്ര ഭരണസമിതി അംഗമായ അവിട്ടം തിരുനാൾ ആദിത്യവർമ്മ ഉദ്ഘാടനം ചെയ്തു.ബാങ്കിന്റെ പുതിയ എ.ടി.എം ക്ഷേത്ര ഭരണസമിതി അംഗമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ് കുമാർ,​സിറ്റി യൂണിയൻ ബാങ്ക് കോയമ്പത്തൂർ റീജിയണൽ ആർ.ഡി.എം കെ.ജി.ബാബു ഗിരീഷ‌്കുമാർ,​ക്ഷേത്ര മാനേജർ ബി.ശ്രീകുമാർ,​സിറ്റി യൂണിയൻ തിരുവനന്തപുരം ശാഖാ മാനേജർ എം.എസ്.രാജശേഖരൻ,​അമൃത ഗണേഷ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!