ബാലരാമപുരം: ബാലരാമപുരം– റസൽപുരം റോഡിൽ ഇരുചക്ര വാഹനം ദിശ തെറ്റി സഞ്ചരിച്ചത് സംബന്ധിച്ച തർക്കത്തിനിടെ രാത്രിയിൽ യുവാവിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബാലരാമപുരം തേമ്പാമുട്ടം കുടജാദ്രിയിൽ ആഞ്ജനേയൻ(24), തേമ്പാമുട്ടം വലിയവിള വീട്ടിൽ വിഷ്ണു(24) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും പ്രതികൾ. ഇവരെ കണ്ടുപിടിക്കാനായി ഇന്നലെ രാവിലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെ സഹായിച്ച കുറ്റത്തിന് സുഹൃത്തുക്കളായ അജീഷ്, നിധീഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കിളിമാനൂർ ആരൂർ വലിയവിള വീട്ടിൽ വിഷ്ണു(23) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10 മണിയോടെ ബാലരാമപുരം– റസൽപുരം റോഡിൽ സിമന്റ് ഗോഡൗണിന് മുന്നിലാണ് സംഭവം. ഇതിന് സമീപം മിക്സിങ് പ്ലാന്റിലെ ജീവനക്കാരാണ് ഇരുവരും. ബാലരാമപുരം ഭാഗത്ത് നിന്ന് റസൽപുരത്തേക്ക് പോവുകയായിരുന്ന വിഷ്ണുവും ഒപ്പം ജോലി ചെയ്യുന്ന ശ്യാമും സഞ്ചരിച്ചിരുന്ന ബൈക്ക് തെറ്റായ ദിശയിൽ സഞ്ചരിച്ചത് ചോദ്യം ചെയ്തത് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ആഞ്ജനേയനാണ് കുത്തിയത്