തിരുവനന്തപുരം: ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ.
തിരുവനന്തപുരം കല്ലയം സ്വദേശി അനിൽ കുമാർ വിൻസന്റാണ് മരിച്ചത്. ടി സിങ് ട്രേഡിങ് എന്ന സ്ഥാപനത്തിലെ പി ആർ ഒ ആയിരുന്ന അനിൽകുമാറിനെ ഈമാസം രണ്ട് മുതൽ കാണാതിയിരുന്നു.
ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്.
ഈമാസം 12 ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കൾ പറയുന്നു. അനിൽ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികൾ ദുബൈയിൽ അറസ്റ്റിലായി എന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.