വെള്ളറടയിൽ അമ്മയെ മകൻ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി

IMG_20240126_144547_(1200_x_628_pixel)

വെള്ളറട: ആനപ്പാറയിൽ അമ്മയെ മകൻ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്.

സംഭവത്തിൽ മകൻ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു.

നളിനിയും മോസസും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത്. ഭർത്താവ് പൊന്നു മണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.

ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലായിരുന്നു.

രാവിലെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരെ മോസസ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. ബലപ്രയോഗത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി മദ്യലഹരിയിലായിരുന്നിരിക്കാമെന്നാണ് പോലിസ് നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!