തിരുവനന്തപുരം : ഇടപ്പഴഞ്ഞിയില്‍ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജ് കൊല്ലപ്പെട്ടത് ഹോട്ടല്‍ ജീവനക്കാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിലെന്ന് പൊലീസ്.
ഹോട്ടല്‍ ജീവനക്കാരായ നേപ്പാള്‍ സ്വദേശി ഡേവിഡ്, വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെ വിളിക്കാനായി ചൊവ്വാഴ്ച രാവിലെ ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ ജസ്റ്റിന്‍ രാജ് എത്തിയപ്പോഴാണ് വഴക്കുണ്ടായത്.
ജോലിക്കെത്താത്തതു സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രതികളുടെ മര്‍ദനമേറ്റാണ് ജസ്റ്റിന്‍ രാജ് മരിച്ചതെന്നാണ് പൊലീസ് നിഗമനം