തിരുവനന്തപുരം: ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
ഇടപ്പഴിഞ്ഞി കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ കൊലപ്പെടുത്തിയ ഹോട്ടലിലെ ജീവനക്കാരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം അടിമലത്തുറയില്‍ നിന്നാണ് പ്രതികളായ വിഴിഞ്ഞം സ്വദേശിയും നേപ്പാള്‍ സ്വദേശിയും ആണ് അറസ്റ്റിലായത്. പിടികൂടാനായി എത്തിയ പൊലീസുകാരെ പ്രതികള്‍ ആക്രമിക്കുകയും ചെയ്തു. നാല് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കേരള കഫേ ഉടമ ജസ്റ്റിന്‍ രാജ് ആണ് കൊല്ലപ്പെട്ടത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടല്‍ തൊഴിലാളികള്‍ ഒളിവില്‍ പോയിരുന്നു. ഇവരെയാണ് പിടികൂടിയത്.
ദിവസവും രാവിലെ അഞ്ചിന് ഹോട്ടല്‍ തുറക്കുന്നതാണ് ജസ്റ്റിന്‍ രാജിന്റെ പതിവ്. ആകെ എട്ട് ജീവനക്കാരാണ് ഹോട്ടലിലുള്ളത്.
ഇതില്‍ രണ്ടുപേര്‍ എത്താത്തതിനെ തുടര്‍ന്ന് മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍ രാജ് ഇടപ്പഴഞ്ഞിയിലെ താമസസ്ഥലത്തേക്ക് പോയിരുന്നു. പിന്നീട് ഉച്ചയായിട്ടും ഇദ്ദേഹത്തെ കാണാതായതോടെ മറ്റ് ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂടിയിട്ട നിലയില്‍ ജസ്റ്റിന്‍ രാജിന്റെ മൃതദേഹം കണ്ടത്.