അഞ്ചുതെങ്ങ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിനു സമീപം മത്സ്യബന്ധനബോട്ട് മറിഞ്ഞു മൂന്നു മൽസ്യത്തൊഴിലാളികൾക്കു ഗുരുതരമായി പരുക്കേറ്റു. മുണ്ടുതുറ സ്വദേശി വിക്ടർതോമസ്(48), അഞ്ചുതെങ്ങ് കുന്നുംപുറത്തുവീട്ടിൽ അന്തോൺസ്(45), അഞ്ചുതെങ്ങ് റൂറൽ ഹെൽത്ത് സെന്ററിനു സമീപം കുട്ടൻജസ്റ്റിൻ(21) എന്നിവരെ സാരമായ പരുക്കുകളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
