രാജ്യത്തെ കൊവിഡ് സാഹചര്യം മുഖ്യമന്ത്രിമാരുമായി ചർച്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ആരോഗ്യസംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മോദി നിർദ്ദേശിച്ചു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതും യോഗത്തില്‍ ചർച്ചയായി. ഒരിടവേളക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണമുയരുന്നതും രാജ്യത്ത നിരവധി ഉത്സവങ്ങൾ വരാനിരിക്കുന്നതും കണക്കിലെടുത്താണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കൊവിഡ‍് പ്രതിരോധ നടപടികളെ കുറിച്ച് യോഗത്തില്‍ അവതരണം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സാ ആവശ്യങ്ങൾക്കായി വിദേശത്തായതിനാല്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് കേരളത്തില്‍ നിന്ന് അവലോകന യോഗത്തില്‍ പങ്കെടുത്തത്.
