നേമം : മുൻ എസ്.ഐയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 15 പവൻ സ്വർണം മോഷ്ടിച്ചു. കല്ലിയൂർ ഊക്കോട് അനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അനിൽകുമാറും ഭാര്യയും കുറച്ചുദിവസമായി മകളോടൊപ്പം പഞ്ചാബിലാണ്. അയൽവാസികളാണ് ആളില്ലാതിരുന്ന വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് പോലീസിനെ വിവരമറിയിച്ചത്. സംഭവമറിഞ്ഞ് അനിൽകുമാറിന്റെ ബന്ധുക്കൾ സ്ഥലത്തെത്തി. നേമം പോലീസ് അന്വേഷണം ആരംഭിച്ചു.
