നേമം റെയിൽവേ ടെർമിനൽ ഉപേക്ഷിക്കരുത്; ആക്ഷൻ കൗൺസിൽ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

nemom-railway-station-1164718305

തിരുവനന്തപുരം: നേമം റെയിൽവേ ടെർമിനൽ ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേമം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നിവേദനം നൽകി. ഇന്നലെ കേന്ദ്രമന്ത്രി നേമം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോഴായിരുന്നു നിവേദനം കൈമാറിയത്.പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം അടിയന്തരമായി റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ആക്ഷൻകൗൺസിൽ ഭാരവാഹികളായ മണ്ണാങ്കൽ രാമചന്ദ്രൻ, ആർ.ശിവകുമാർ, ആർ.കേശവൻ നായർ, ആർ.പ്രേംകുമാർ, എൻ.സുധാകരൻ നായർ, എസ്.പദ്മകുമാർ, വിജയചന്ദ്രൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. കേന്ദ്രമന്ത്രി പദ്ധതി പ്രദേശവും സന്ദർശിച്ചു. ബി.ജെ.പി ജില്ലാ നേതാക്കളായ വി.വി. രാജേഷ്, അഡ്വ.എസ്. സുരേഷ്, എം.ആർ. ഗോപൻ, സജി പാപ്പനംകോട് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!