തിരുവനന്തപുരം:നേമം ടെര്‍മിനല്‍ പദ്ധതി വേണോയെന്നതില്‍ പഠനം തുടരുകയാണെന്ന് റയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് രേഖമൂലം മറുപടി നല്‍കി.ഡിപിആര്‍ പരിശോധിച്ച ശേഷം പദ്ധതി മുന്‍പോട്ട് പോയിട്ടില്ലെന്നും അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. അതേ സമയംപദ്ധതിയുമായി മുന്‍പോട്ടില്ലെന്ന് കഴിഞ്ഞ മെയ് മുപ്പതിന് രാജ്യസഭയില്‍ നല്‍കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ റെയില്‍ വേ വ്യക്തമാക്കിയിരുന്നു. കൊച്ചുവേളി ടെര്‍മിനല്‍ പദ്ധതി ചൂണ്ടിക്കാട്ടി 117 കോടി രൂപയുടെ നേമം പദ്ധതിക്ക് ന്യായീകരണമില്ലെന്നാണ് റയില്‍വേ വിശദീകരിച്ചത്
