തിരുവനന്തപുരം: നെയ്യാർ വലിയ വിളാകം കടവിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
ഏതാണ്ട് 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. ആരാണെന്ന് വ്യക്തമായിട്ടില്ല.
കരയിൽ രണ്ട് ജോഡി ചെരുപ്പുകൾ കണ്ടെത്തി. ഇതിലൊന്ന് പുരുഷന്റേതും ഒന്ന് സ്ത്രീയുടേതുമാണ്.
തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു.