തിരുവനന്തപുരം: നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ നെയ്യാർ സിംഹ സഫാരി പാർക്കിന്റെ അംഗീകാരം കേന്ദ്ര മൃഗശാല അതോറിറ്റി (സിസെഡ്എ) റദ്ദാക്കി. ഇതിനെതിരെ സംസ്ഥാനം അപ്പീൽ നൽകിയെങ്കിലും കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. സഫാരി പാർക്കിലുണ്ടായിരുന്ന സിംഹങ്ങൾ തുടർച്ചയായി ചത്തുപോകുന്ന സാഹചര്യത്തിലാണ് പാർക്കിന്റെ അംഗീകാരം സിസെഡ്എ റദ്ദാക്കിയത്. 1984 ൽ ആരംഭിച്ച നെയ്യാർ സിംഹ സഫാരി പാർക്ക് ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായിരുന്നു
ഇതിനെതിരെ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ നൽകിയ അപ്പീൽ അപേക്ഷയിൽ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി ഹിയറിങ് അനുവദിച്ചിരുന്നു. 2022 ഏപ്രിലിൽ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന്റെ വാദങ്ങൾ അപ്പീൽ കമ്മിറ്റി കേട്ടു. എന്നാൽ, അംഗീകാരം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല.