തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭ സെക്രട്ടറിയായി ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്‌ജി എ.എം ബഷീറിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നിലിവില്‍ നെടുമങ്ങാട് കുടുംബ കോടതി ജഡ്‌ജിയാണ്. തൃശൂര്‍ വടക്കാഞ്ചേരി മച്ചാട് ദേശത്ത് അമ്മണത്ത് മൊയ്‌തുണ്ണിയുടെയും ഹവ്വാവുമ്മയുടെയും മകനാണ്.
വടക്കാഞ്ചേരിയില്‍ അഭിഭാഷകനായിരിക്കെ 2002ല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആയി നിയമനം ലഭിച്ചു. തുടര്‍ന്ന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ സി.ജെ.എം ആയിരുന്നു.
