കിളിമാനൂർ: വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി യുട്യൂബിൽ അപ്‌ലോഡ് ചെയ്തതിനു വനം വകുപ്പ് കേസ് എടുത്ത യുട്യൂബർ കിളിമാനൂർ സ്വദേശി അമല അനുവിനെ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനു നോട്ടിസ് നൽകി.
ഒളിവിൽ പോയ ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ അമ്മയുടെ കൈവശം നോട്ടിസ് നൽകി മടങ്ങി. നോട്ടിസ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാണ് ആവശ്യം.
