തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം ഡയസ് നോൺ നിർദേശം അംഗീകരിക്കില്ലെന്ന് സർവ്വീസ് സംഘടനകൾ വ്യക്തമാക്കി മുൻകൂട്ടി നോട്ടീസ് നൽകിയാണ് സമരമെന്നും സർവ്വീസ് സംഘടനാ നേതാക്കൾ വ്യക്തമാക്കി.
