തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിലടക്കം ആദ്യ മണിക്കൂറിൽ ഹാജർ നില വളരെ കുറവ്. ആകെയുള്ള 4821 സ്ഥിരം ജീവനക്കാരിൽ 174 പേരാണ് ഇതുവരെ ജോലിക്കെത്തിയത്. പല വിഭാഗങ്ങളിലും ആരും ജോലിക്കെത്തിയില്ല. ഇന്നലെ 32 പേരായിരുന്നു സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്. എന്നാൽ കോടതിയിടപെട്ടതോടെ സംസ്ഥാന സർക്കാരിന് ഡയസ് നോൺ പ്രഖ്യാപിക്കേണ്ടി വന്നു. എന്നാൽ ഈ നിർദ്ദേശവും ജീവനക്കാർ തള്ളിയെന്ന് ഹാജർ നിലയിൽ നിന്നും വ്യക്തമാണ്.ജീവനക്കാരുടെ വലിയ വിഭാഗവും രണ്ടാം ദിവസവും പണിമുടക്കുകയാണ്
