തിരുവനന്തപുരം: പണി പൂർത്തിയായി മൂന്നുമാസം മുൻപേ ഉദ്ഘാടനത്തിനൊരുങ്ങിയ മേൽപ്പാലം ഇതുവരെയും തുറന്ന് നൽകിയിട്ടില്ല. മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് മേൽപ്പാലം നിർമിച്ചത്. ശ്രീചിത്ര ആശുപത്രിക്കു സമീപത്തുനിന്നാരംഭിച്ച് മെൻസ് ഹോസ്റ്റലിനും പി.എം.ആറിനും ഇടയിലൂടെ കുമാരപുരം റോഡിൽ എത്തിച്ചേരുന്ന പാലത്തിലൂടെ ശ്രീചിത്രയിലേക്കും ആർ.സി.സി.യിലേക്കും എളുപ്പത്തിൽ എത്തിച്ചേരാം. മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിലൂടെയല്ലാതെ കാമ്പസിൽ പ്രവേശിക്കാമെന്നുള്ളതാണ് പുതിയ പാലത്തിന്റെ പ്രധാന പ്രയോജനം. അത്യാഹിത വിഭാഗത്തിന് മുന്നിലെ തിരക്ക് കുറയാനും ഇത് ഉപകരിക്കും. ശ്രീചിത്രയിലേക്കും ആർ.സി.സി.യിലേക്കും എസ്.എ.ടി.യിലെ അത്യാഹിത വിഭാഗത്തിലേക്കും മെഡിക്കൽ കോളേജ് ഒഴിവാക്കി പോകാനാകും. പക്ഷെ ഇതുവരെ പാലം തുറന്ന് കൊടുക്കാൻ തയ്യാറായിട്ടില്ല.