പാലോട്:നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ദേശീയ മഹോത്സവത്തിന് ഇന്ന് സമാപനം.
വൈകിട്ട് 6 മുതൽ സാംസ്കാരിക ഘോഷയാത്ര പച്ച ജംഗ്ഷനിൽ നിന്നാരംഭിക്കും.നിരവധി കെട്ടുകാഴ്ചകൾ,ശിങ്കാരിമേളങ്ങൾ,ബാന്റ് മേളം,തെയ്യം ,പൂക്കാവടി തുടങ്ങിയവ ഉൾപ്പെടുത്തി നാനൂറിലധികം കലാകാരൻമാർ ഘോഷയാത്രയിൽ അണിനിരക്കും.
6.30ന് വിളക്കും,വിശേഷാൽ പൂജയും,രാത്രി 8ന് ജ്യോതിർഗമയ മെഗാഷോ,രാത്രി 11ന് ആറാട്ട്,കൊടിയിറക്ക് 2ന് പൂത്തിരി മേളം