പാറശാല :പാറശാല ബ്ലോക്ക് പഞ്ചായത്ത് ഒാഫീസ് അടിച്ചു തകർത്ത നിലയിൽ.
പാറശാല–വെള്ളറട റോഡിൽ പൊലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ഒാഫിസിൽ ശനി രാത്രി ആണ് അക്രമം നടന്നത്.
കോൺഫറൻസ് ഹാളിലെ സീലിങ്, സെക്രട്ടറിയുടെ മുറിയിലെ ഫർണിച്ചർ, മറ്റു മൂന്നു മുറികൾ, ഗ്ലാസ് പാർട്ടിഷൻ തുടങ്ങിയവ കമ്പി കൊണ്ട് തകർത്തിട്ടുണ്ട്.
ഒാഫിസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒദ്യോഗിക വാഹനത്തിന്റെ വശത്തെ രണ്ട് ചില്ലുകൾ പൊട്ടിച്ചു മുൻവശത്ത് കല്ലു കൊണ്ട് ഇടിച്ച നിലയിലാണ്