തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ18.89കോടി രൂപ ചെലവഴിച്ച് തമ്പാനൂരിൽ മൾട്ടിലെവൽ പാർക്കിങ് സിസ്റ്റത്തിന്റെ നിർമാണം പുരോഗമിക്കുന്നു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സ്ഥലത്തെത്തി നിർമാണ പുരോഗതി വിലയിരുത്തി. ഇതിന്റെ ചിത്രങ്ങൾ മേയർ സമൂഹമാധ്യമങ്ങളിലും പങ്കിട്ടിട്ടുണ്ട്. തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.ഒരേസമയം 22 കാറുകളും 400 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാവുന്ന രീതിയിലാണ് പാർക്കിങ് സിസ്റ്റത്തിന്റെ നിർമാണമെന്ന് മേയർ വ്യക്തമാക്കുന്നു.
